ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. തെരുവുനായ ആക്രമണം സംബന്ധിയായ നോട്ടീസിന് രണ്ട് സംസ്ഥാനങ്ങളും ഡൽഹി കോപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്. രണ്ടുമാസം മുമ്പ് നൽകിയ നോട്ടീസിനാണ് മറുപടി തരാൻ വൈകുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുവെന്നും തുടർച്ചയായി തെരുവുനായ പ്രശ്നങ്ങൾ ആവർത്തിക്കുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേന്ദ്രമടക്കം മറുപടി നൽകാത്തതിനെയും കോടതി വിമർശിച്ചു.
വിഷയത്തിൽ ഡൽഹി ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച കോടതി എല്ലാ ചീഫ് സെക്രട്ടറിമാർക്കും ഹാജരാകാൻ നിർദ്ദേശം നൽകി. എല്ലാ ചീഫ് സെക്രട്ടറിമാരും സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതി ഓഡിറ്റോറിയത്തിലേക്ക് മാറ്റുമെന്ന് സുപ്രീംകോടതി വിശദമാക്കി.